മലയിന്‍കീഴ് ഫെസ്റ്റില്‍ മാതൃഭൂമി സ്റ്റാള്‍ തുറന്നു

Posted on: 24 Aug 2015മലയിന്‍കീഴ്: മലയിന്‍കീഴ് ഫെസ്റ്റില്‍ മാതൃഭൂമി സ്റ്റാള്‍ തുറന്നു. സായി ഫ്യൂവല്‍സ് എം.ഡി. എം.എസ്.പ്രസാദ് സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.മണികണ്ഠന്‍, ക്ഷീരവികസന ഓഫീസര്‍ ബി.ജയശ്രീ, ബ്‌ളോക്ക് സെക്രട്ടറി ബി.കൃഷ്ണന്‍കുട്ടി നായര്‍, ജോയിന്റ് ബി.ഡി.ഒ. അജികുമാര്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ ഓര്‍ഗനൈസര്‍ എ.ബഷീര്‍, അശ്വിന്‍.പി.എസ്., അഭിഷേക് പി.എസ്. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാതൃഭൂമിയും സായി ഗ്രൂപ്പും ചേര്‍ന്ന് മലയിന്‍കീഴ് ഫെസ്റ്റിനെത്തുന്നവര്‍ക്കായി സമ്മാനപദ്ധതി ഒരുക്കിയിട്ടുണ്ട്. ദിവസേന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മാതൃഭൂമി സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്ന കൂപ്പണ്‍ പൂരിപ്പിച്ച് നല്‍കുന്നവരില്‍ നിന്നാണ് വിജയികളെ കണ്ടെത്തുന്നത്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളും ന്യൂസ് പേപ്പര്‍ ബോക്‌സും സ്റ്റാളില്‍ ലഭിക്കും.

More Citizen News - Thiruvananthapuram