മുക്കുടില്‍ ഗ്രാമീണ സ്‌കൂളില്‍ ഓണസദ്യ

Posted on: 24 Aug 2015വെഞ്ഞാറമൂട്: മുക്കുടില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ സ്‌കൂള്‍ എസ്. എം.സി.യും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് ഓണസദ്യ ഒരുക്കി. ഓണക്കളികളും ഉണ്ടായിരുന്നു.
സ്‌കൂള്‍ എസ്.എം.സി.യും രക്ഷാകര്‍ത്താക്കളും ചേര്‍ന്നാണ് ഓണസദ്യ ഒരുക്കിയത്. പാചകരാജനായ ഇരപ്പില്‍ രാമചന്ദ്രനാണ് നാട്ടുരുചിയുള്ള സദ്യവട്ടങ്ങള്‍ ഒരുക്കിയത്. കുട്ടികള്‍ക്കൊപ്പം ഓണസദ്യയുണ്ണാന്‍ പഞ്ചായത്ത് പ്രസിഡന്റ് ചുള്ളാളം രാജന്‍, തോട്ടിന്‍കര ഷാജി, ജനപ്രതിനിധികളായ എം.എസ്. ഷാജി, സുഹറാ സലീം, പുല്ലമ്പാറ ദിലീപ്, സുജാത, വെള്ളുമണ്ണടി വിജയന്‍ എന്നിവരും ഉണ്ടായിരുന്നു.

More Citizen News - Thiruvananthapuram