എസ്.പി.സി. ഓണക്യാമ്പ്‌

Posted on: 24 Aug 2015ആറ്റിങ്ങല്‍: ഗവ. ബി.എച്ച്.എസ്.എസ്സിലെ എസ്.പി.സി. കേഡറ്റുകളുടെ ഓണക്യാമ്പ് 24,25 തീയതികളില്‍ നടക്കും. 24ന് രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം. ഉച്ചയ്ക്ക് 1.30ന് ഗാനമേള. 2.30ന് കൃഷിയും നാട്ടറിവും. 25ന് രാവിലെ 11ന് വ്യക്തിത്വവികസന ക്ലാസ്, വൈകീട്ട് 4ന് സമാപന സമ്മേളനം.

സായിഗ്രാമത്തില്‍ ഓണാഘോഷം
തോന്നയ്ക്കല്‍: സായിഗ്രാമത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാ-കായിക മത്സരങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.


തൊഴില്‍രഹിത വേതനം വിതരണം
ആറ്റിങ്ങല്‍: കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 24 മുതല്‍ 26 വരെ വിതരണം ചെയ്യും. രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെയാണ് വിതരണം. രേഖകളുമായി നേരിട്ട് ഹാജരാകണം.

ആറ്റിങ്ങല്‍!:
നഗരസഭയിലെ തൊഴില്‍ രഹിതവേതനം 25,26 തീയതികളില്‍ വിതരണം ചെയ്യും. റോള്‍ നമ്പര്‍ ഒന്നുമുതല്‍ 225 വരെ 25 നും 226 മുതല്‍ 447 വരെയുളളവര്‍ക്ക് 26 നും ആണ് വേതനം വിതരണം ചെയ്യുക. എസ്.എസ്.എല്‍.സി. ബുക്ക്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കിയിട്ടില്ലാത്തവര്‍ ഇവ ഹാജരാക്കി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.

More Citizen News - Thiruvananthapuram