ബി.ജെ.പി. സായാഹ്ന ജനകീയസഭ സംഘടിപ്പിച്ചു

Posted on: 24 Aug 2015പോത്തന്‍കോട്: ഭാരതീയ ജനതാപാര്‍ട്ടി കഴക്കൂട്ടം നിയോജകമണ്ഡലം കാട്ടായിക്കോണം ജങ്ഷനില്‍ സായാഹ്ന ജനകീയസഭ സംഘടിപ്പിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍ സായാഹ്ന ജനകീയസഭ ഉദ്ഘാടനം ചെയ്തു. പാങ്ങപ്പാറ രാജീവ് അദ്ധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.സുധീര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ചെമ്പഴന്തി ഉദയന്‍, കല്ലയം വിജയകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പോങ്ങുംമൂട് വിക്രമന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ശ്രീകാര്യം ശ്രീകണ്ഠന്‍, ആനയറ അനില്‍, കരിക്കകം ശിവലാല്‍, കഴക്കൂട്ടം ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.More Citizen News - Thiruvananthapuram