ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് തുക അനുവദിച്ചു

Posted on: 24 Aug 2015വര്‍ക്കല: വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കയറ്റോഫീസ് ജംങ്ഷന്‍, വിളബ്ഭാഗം, വലയന്റകുഴി, അരിവാളം, റാത്തിക്കല്‍ എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് തുക അനുവദിച്ചു. വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പണി ആരഭിക്കുമെന്ന് കോണ്‍ഗ്രസ് വെട്ടൂര്‍ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. അസിംഹുസൈന്‍ അറിയിച്ചു.

തൊഴില്‍രഹിത വേതനം വിതരണം
വര്‍ക്കല: നഗരസഭയിലെ തൊഴില്‍രഹിത വേതനം 24,25 തീയതികളില്‍ വിതരണം ചെയ്യും.

ഇടവ:
ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിതവേതനം 24,25 തീയതികളില്‍ വിതരണം ചെയ്യും.

More Citizen News - Thiruvananthapuram