മലയിന്‍കീഴ് ഫെസ്റ്റിന് തിരിതെളിഞ്ഞു

Posted on: 24 Aug 2015മലയിന്‍കീഴ്: ഓണനാളിന്റെ വരവറിയിച്ച് ആകര്‍ഷകമായ ഘോഷയാത്രയോടെ മലയിന്‍കീഴ് ഫെസ്റ്റിന് തുടക്കമായി. മലയിന്‍കീഴ് നടന്ന ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല നിലവിളക്ക് തെളിച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പ്രദര്‍ശന പവലിയന്‍ സ്​പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍, യൂത്ത് കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.ആര്‍.വി.രാജേഷ്, ബ്‌ളോക്ക് വൈസ് പ്രസിഡന്റ് ആഗ്നസ് റാണി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ മലയിന്‍കീഴ് വേണുഗോപാല്‍, എം.ആര്‍.ബൈജു, പഞ്ചായത്ത് പ്രസിഡന്റ്മാരായ എല്‍.അനിത, കെ.രാകേഷ്, ബ്‌ളോക്ക് അംഗങ്ങളായ ബി.വിക്രമന്‍, എഡ്വിന്‍ ജോര്‍ജ്, എല്‍.സുഗന്ധി, ബിനു തോമസ്, കെ.ജയകുമാര്‍, സി.ആര്‍.രാജേഷ്, ബ്‌ളോക്ക് സെക്രട്ടറി കൃഷ്ണന്‍കുട്ടിനായര്‍ എന്നിവര്‍ സംസാരിച്ചു. നേമം ബ്‌ളോക്ക് പഞ്ചായത്തും മലയിന്‍കീഴ് പഞ്ചായത്തും ചേര്‍ന്നാണ് നാലു ദിവസത്തെ മേള സംഘടിപ്പിക്കുന്നത്. മലയിന്‍കീഴിന്റെ ചരിത്രകാരനായ പ്രൊഫ.എസ്. ഭാസ്‌കരന്‍നായരെ ചടങ്ങില്‍ ആദരിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പൂര്‍ത്തിയാക്കിയ ഹാഡ, ആത്മ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് ക്ഷീരകര്‍ഷകസംഗമം, കുടുംബശ്രീ ഭക്ഷ്യവിപണനമേള, വിവിധ സെമിനാറുകള്‍, കലാപരിപാടികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയും നടക്കുന്നുണ്ട്. മാതൃഭൂമി സ്റ്റാളും മേളയിലുണ്ട്.

More Citizen News - Thiruvananthapuram