ആസ്വാദകശ്രദ്ധ നേടി മാതൃഭൂമി-പാരച്യൂട്ട് മലയാളി മങ്ക ശില്പശാല

Posted on: 24 Aug 2015തിരുവനന്തപുരം: മലയാളത്തനിമ നിറഞ്ഞുനിന്ന വേദിയിലേക്ക് മലയാളി മങ്കയായ് ഒരുങ്ങാന്‍ നിരവധി പേരെത്തി. ദ ക്യാപ്പിറ്റല്‍ ഹോട്ടലില്‍ നടന്ന മാതൃഭൂമി -പാരച്യൂട്ട് മലയാളി മങ്ക ശില്പശാല ആസ്വാദകശ്രദ്ധ നേടി.
പൊതുജനങ്ങളുടെ മേക്കപ്പിനെയും കേരള വസ്ത്രധാരണരീതിയേയും കുറിച്ചുള്ള സംശയങ്ങള്‍ക്ക് വിദഗ്ദ്ധര്‍ മറുപടി നല്‍കി. സമകാലിക ഫാഷന്റെ പുത്തന്‍ ട്രെന്‍ഡുകള്‍ നിറഞ്ഞ വേദിയായി ശില്പശാല മാറി. ഹെയര്‍ ആന്‍ഡ് മേക്കപ്പ് എക്‌സ്‌പെര്‍ട്ട് ജിജീഷും ഫാഷന്‍ എക്‌സ്‌പെര്‍ട്ട് സുനിത പ്രശാന്തും മലയാളത്തനിമയുള്ള മേക്കപ്പുകള്‍ അവതരിപ്പിച്ചു. മേക്കപ്പ്, ഹെയര്‍ സ്‌റ്റൈലുകള്‍, വിവിധതരം സാരികള്‍ ധരിക്കുന്ന രീതി എന്നിവയെല്ലാം ശില്പശാലയില്‍ അണിനിരന്നു. ലളിതമായ മേക്കപ്പിനെയും ഹെയര്‍സ്‌റ്റൈലുകളെയും കുറിച്ച് ജിജീഷ് സംസാരിച്ചു. സാരിയിലെ പുത്തന്‍ വിസ്മയങ്ങളെ കുറിച്ച് സുനിത സംസാരിച്ചു. മോഡലായി തരുഷിയും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
'മാതൃഭൂമി'യും പാരച്യൂട്ട് അഡ്വാന്‍സ് കോക്കനട്ട് ഹെയര്‍ ഓയിലും ചേര്‍ന്ന് നടത്തുന്ന മലയാളി മങ്ക മത്സരത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. മോഡല്‍ കോ-ഓര്‍ഡിനേഷന്‍ നടത്തിയത് മീഡിയ ബസാണ്. റെഡ്‌മൈക്ക് ഇവന്റ്‌സ് ആയിരുന്നു പരിപാടിയുടെ സംഘാടകര്‍.


More Citizen News - Thiruvananthapuram