കേരള കോണ്‍ഗ്രസ് (ബി)യില്‍ നിന്ന് രാജിവെച്ചു

Posted on: 24 Aug 2015തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാനസമിതി അംഗവും തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പാച്ചല്ലൂര്‍ ജയചന്ദ്രനും നൂറോളം പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
കൂടിയാലോചനയില്ലാതെ യു.ഡി.എഫ്. വിടാനെടുത്ത തീരുമാനം അംഗീകരിക്കാനാകില്ല. ബാലകൃഷ്ണപിള്ളയെയും ഗണേഷിനെയും യു.ഡി.എഫില്‍ നിലനിര്‍ത്താന്‍ പരമാവധി വിട്ടുവീഴ്ച ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ലീഗ് നേതൃത്വത്തെയും തള്ളിപ്പറയുകയും പുലഭ്യം പറയുന്നതും നന്ദികേടും അപലപനീയവുമാണ്. മന്ത്രിയാകാന്‍ കഴിയാത്തതിന്റെ പ്രതികാരമാണ് യു.ഡി.എഫിനെതിരെയും പൊതുമരാമത്ത് മന്ത്രിക്കെതിരെയും ഇല്ലാത്ത ആരോപണമുന്നയിക്കുവാന്‍ ഗണേഷിനെ പ്രേരിപ്പിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു.

More Citizen News - Thiruvananthapuram