സഹ്യപര്‍വത മലനിര സംരക്ഷണ പദയാത്ര നടത്തി

Posted on: 24 Aug 2015വെള്ളറട: സഹ്യപര്‍വത അടിവാരത്തിലെ ഖനനശ്രമ നീക്കങ്ങള്‍ക്കെതിരെ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വെള ളറട ഗ്രാമപ്പഞ്ചായത്തിലുടനീളം മലനിര സംരക്ഷണ പദയാത്ര നടത്തി. മരപ്പാലം, കോവില്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കാളവണ്ടിയും വഹിച്ചുകൊണ്ട് ആരംഭിച്ച പദയാത്രകള്‍ വെള്ളറടയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം പശ്ചിമഘട്ട സംരക്ഷണസമിതി അംഗം ഇ.ടി.അനില്‍ ഉദ്ഘാടനം ചെയ്തു. വി.റസിലയ്യന്‍ അധ്യക്ഷനായി. ബിജുബാലകൃഷ്ണന്‍, ബാലരാജ്, ഗീത, ലൈജു, ഡാലുംമുഖം സനല്‍, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram