ആലിയാട് മാധവന്‍പിള്ള പുരസ്‌കാരം പിരപ്പന്‍കോട് മുരളിക്ക് സമ്മാനിച്ചു

Posted on: 24 Aug 2015വെഞ്ഞാറമൂട്: സി.പി.എം. പ്രാദേശിക നേതാവായിരുന്ന ആലിയാട് മാധവന്‍പിള്ളയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന പ്രതിഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പിരപ്പന്‍കോട് മുരളിക്ക് നല്‍കി.
കോലിയക്കോട്ട് നടന്ന ചടങ്ങില്‍ സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരസമര്‍പ്പണം നടത്തിയത്. കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. അധ്യക്ഷനായി. ഡി.കെ.മുരളി, ബി.ബാലചന്ദ്രന്‍, പ്രൊഫ.രമേശന്‍നായര്‍, എ.എ.റഹീം, ഇ.എ.സലീം, എം.എസ്.രാജു തുടങ്ങിയവര്‍ സംസാരിച്ചു.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

More Citizen News - Thiruvananthapuram