മലയാമഠം-ചെങ്കിക്കുന്ന് റോഡ് തകര്‍ന്നു

Posted on: 24 Aug 2015കിളിമാനൂര്‍: കിളിമാനൂര്‍-നഗരൂര്‍ ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന മലയാമഠം-ചെങ്കിക്കുന്ന് റോഡ് തകര്‍ന്നു. വലിയ കുഴികള്‍ രൂപപ്പെട്ട് ചെളിക്കെട്ടായി കിടക്കുന്ന റോഡില്‍ക്കൂടിയുള്ള യാത്ര വളരെ ദുരിതമാണ്. ചെളിവെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളില്‍വീണ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് അപകടങ്ങള്‍ പതിവാണ്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് വര്‍ഷങ്ങളായി. ജില്ലാ പഞ്ചായത്ത് റോഡായതിനാല്‍ പഞ്ചായത്തധികൃതരും ഈവഴി മറന്നമട്ടാണ്.
റോഡിന് ഇരുവശവും ഓടകളില്ലാത്തതുമൂലം വെള്ളംകെട്ടിനിന്നാണ് റോഡ് തകരുന്നത്. ഇതിനെതിരെ കാലങ്ങളായി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കിളിമാനൂര്‍ ബ്ലോക്കിലെ പ്രധാന സാമൂഹികാരോഗ്യ കേന്ദ്രമായ കേശവപുരം ആശുപത്രിയിലേക്ക് എത്താന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
റോഡിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ റോഡുപരോധത്തിന് തയ്യാറെടുക്കുകയാണ് പ്രദേശത്തെ നാട്ടുകാര്‍.

More Citizen News - Thiruvananthapuram