ഉപാധിരഹിത പെന്‍ഷന്‍ നല്‍കണം-ഐ.എന്‍.ടി.യു.സി.

Posted on: 24 Aug 2015തിരുവനന്തപുരം: മോട്ടോര്‍ മേഖലയില്‍ പണിയെടുക്കുന്ന 60 വയസ്സു തികഞ്ഞവര്‍ക്ക് മോട്ടോര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ഉപാധിരഹിത പെന്‍ഷന്‍ നല്‍കണമെന്ന് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) നേതൃയോഗം ആവശ്യപ്പെട്ടു.
സ്വകാര്യ മോട്ടോര്‍ ഉടമകള്‍ യഥാര്‍ഥ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ രജിസ്റ്റര്‍ചെയ്യാന്‍ അവസരം നല്‍കുന്നില്ല. പകരം കുടുംബാംഗങ്ങളെയും ബന്ധുക്കളെയുമാണ് ക്ഷേമനിധിയില്‍ ചേര്‍ക്കുന്നത്.
നിലവിലുള്ള 1,000 രൂപ 5,000 രൂപയായി വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍.പ്രതാപന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന നേതാക്കളായ ആര്‍.ശശിധരന്‍, കെ.അപ്പു, പി.ടി.പോള്‍, എസ്.എന്‍.പുരം ജലാല്‍, അഡ്വ. ഷിഹാബുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram