'കലാമിന്റെ സ്വപ്‌നങ്ങള്‍' സെമിനാര്‍ നടത്തി

Posted on: 24 Aug 2015കഴക്കൂട്ടം: കലാമിന്റെ സ്വപ്‌നങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിച്ച സെമിനാര്‍ എ.പി.ജെ.അബ്ദുല്‍ കാലമിന്റെ സഹപ്രവര്‍ത്തകനായിരുന്ന പ്രൊഫ. എ.ജോസഫ് റോസാരിയോ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ്.സി. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ഇദ്ദേഹം.
കുട്ടിക്കാലത്ത് ശിവരാമ സുബ്രഹ്മണ്യ അയ്യര്‍ എന്ന അധ്യാപകന്‍ പക്ഷികള്‍ പറക്കുന്നത് ബോര്‍ഡില്‍ വരച്ച് കാണിച്ചതാണ് മനസ്സില്‍ സ്വപ്‌നങ്ങള്‍ വിരിയിച്ച ആദ്യ സംഭവമെന്ന് കലാം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.
പ്രൊഫ. സുശീലന്‍, പ്രൊഫ. കെ.എന്‍.പണിക്കര്‍, വരദരാജന്‍, രാംകുമാര്‍, ജസീന്ത എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram