ശില്പശാല നടത്തി

Posted on: 24 Aug 2015കഴക്കൂട്ടം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഉത്തേജക മരുന്നുകള്‍ ഒഴിവാക്കുന്നതിനെ സംബന്ധിച്ച് നടന്ന ശില്പശാല നാഡ ഡയക്ടര്‍ ജനറല്‍ ഡോ. വേണു ഉദ്ഘാടനം ചെയ്തു. കായിക യുവജനകാര്യ സെക്രട്ടറി ഡോ. പി.പുകഴേന്തി അധ്യക്ഷനായിരുന്നു. എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പല്‍ ഡോ. ജി.കിഷോര്‍, കായികതാരം കെ.എം.ബീനാമോള്‍, ഡോ. കെ.വി.കെ.റെഡ്ഡി, ജി.ഐസക് എന്നിവര്‍ സംസാരിച്ചു.
കാര്യവട്ടം എല്‍.എന്‍.സി.പി.ഇ.യില്‍ നടന്ന ശില്പശാലയില്‍ സായിയുടെ കോച്ചുകള്‍, ദേശീയ ക്യാമ്പുകളി കോച്ചുകള്‍, അത്‌ലറ്റുകള്‍, തുടങ്ങി 100 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. നാഡ സീനിയര്‍ പ്രോജക്ട് ഓഫീസര്‍ ഡോ. ശരവണപെരുമാള്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. പി.എസ്.എം.ചന്ദ്രന്‍ എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram