ശിശുക്ഷേമസമിതി: കേന്ദ്ര ഏജന്‍സി അന്വേഷിക്കണം - ഡി.വൈ.എഫ്.ഐ.

Posted on: 24 Aug 2015തിരുവനന്തപുരം: ശിശുക്ഷേമസമിതിയില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതിയെക്കുറിച്ച്
കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.
ദത്തെടുക്കലുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നിരുന്നുവെന്ന് അഡ്മിനിട്രേറ്ററും ജില്ലാകളക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞിരിക്കുന്നു.
ആക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കോണ്‍ഗ്രസുമായും ഭരണപക്ഷവുമായും ബന്ധമുള്ളതുകൊണ്ട് പല അന്വേഷണങ്ങളും എങ്ങുമെത്താതെ അവസാനിക്കുന്ന സ്ഥിതിയാണുള്ളത്. അതിനാല്‍ ഇവിടത്തെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സിയെകൊണ്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് പി.ബിജുവും സെക്രട്ടറി അഡ്വ. ഐ.സാജുവും ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram