ബാര്‍ കോഴക്കേസ് വിജിലന്‍സ് ഒതുക്കി - ആം ആദ്മി പാര്‍ട്ടി

Posted on: 24 Aug 2015തിരുവനന്തപുരം: അഴിമതി നിര്‍മാര്‍ജനത്തിന് ഉത്തരവാദപ്പെട്ട വിജിലന്‍സ് വകുപ്പ്തന്നെ ബാര്‍ക്കോഴ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൂട്ടുനിന്നത് പരിഷ്‌കൃത കേരളത്തിന് അപമാനമാണെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ മെല്‍വിന്‍ വിനോദ് അഭിപ്രായപ്പെട്ടു.
ബാര്‍ കോഴക്കേസ് സംബന്ധിച്ച വിജിലന്‍സ് ഡയറക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജിലന്‍സ് ഡയറക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരള ആം ആദ്മി പാര്‍ട്ടി ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ തുടക്കമാണിതെന്നും അദ്ദേഹംപറഞ്ഞു.
കൊല്ലം ജില്ലാ കണ്‍വീനര്‍ അജികുമാര്‍, അഡ്വ. രഞ്ജിത് സി. നായര്‍, അഡ്വ. സോമനാഥന്‍, പ്രതാപന്‍ പച്ചയില്‍, അനിത ഭാരതി, മഞ്ജുലാല്‍ വയലില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram