മുഖം മിനുക്കി വേളിയിലെ ബോട്ടുകള്‍

Posted on: 24 Aug 2015വേളി: പുതിയ ബോട്ടുകള്‍ വാങ്ങുമെന്ന വാഗ്ദാനം പാഴായതിനെ തുടര്‍ന്ന് വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ടുകള്‍ മുഖം മിനുക്കുന്നു. കേരളാ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മൂന്ന് ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ബോട്ടുകള്‍ക്ക് അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടത്തുന്നത്.

ഓണക്കാലത്ത് വിനോദസഞ്ചാരികള്‍ കൂടുതല്‍ എത്തുമെന്നതിനാലാണ് ഇവിടെയുള്ള ബോട്ടുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി യാത്രയ്ക്കായി ഒരുക്കുന്നത്.

സഫാരി ബോട്ടുകള്‍, സ്​പീഡ് ബോട്ടുകള്‍ എന്നിവയാണ് പണി പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് ബോട്ടുയാത്രയ്ക്കായി നല്‍കുക. ഓണക്കാലത്തും അവധിക്കാലത്തും ധാരാളം സഞ്ചാരികളാണ് എത്തുന്നത്. ഒരു ദിവസം ഒരു ലക്ഷത്തിലധികം രൂപയാണ് ഇവിടെ ലഭിക്കുന്നത്. ഇത്തരത്തില്‍ കോടികളുടെ വരുമാനമുണ്ടായിട്ടും പുതിയ ബോട്ടുകള്‍ വാങ്ങി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ രണ്ട് മാസം മുന്‍പ് ഇവിടത്തെ ഫ്‌ളോട്ടിങ് പാലത്തിലെ തടികള്‍ ഇളകിവീണിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ മൂന്ന് ദിവസം മുന്‍പാണ് പരിഹരിച്ചത്.

More Citizen News - Thiruvananthapuram