ഓണാഘോഷം തുടങ്ങി

Posted on: 24 Aug 2015വെള്ളറട: അത്തപ്പൂക്കളമൊരുക്കിയും സദ്യ നടത്തിയും മലയോരമേഖലയിലെ വിവിധ സ്‌കൂളുകളില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. വെള്ളറട ശ്രീശങ്കരവിദ്യാലയത്തില്‍ ഓണാഘോഷം സാമൂഹ്യസമരസതാദിനമായി നടത്തി. പി.ടി.ഐ. പ്രസിഡന്റ് ഡോ.പി.ജെ.രാജ്‌മോഹന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കള മത്സരത്തിന് മാതൃസമിതി അദ്ധ്യക്ഷ ശോഭ ഭദ്രദീപം തെളിയിച്ചു.
സെക്രട്ടറി ഇ. ബാലചന്ദ്രന്‍ അധ്യക്ഷനായി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി കെ.മോഹന്‍കുമാര്‍, പഞ്ചായത്തംഗം വിനയകുമാര്‍, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി, ജി.കെ.സുരേഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ ജി.ദാമോദരന്‍പിള്ള, സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അധ്യാപികമാരും സമിതി ഭാരവാഹികളും നേതൃത്വം നല്‍കി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ മത്സരങ്ങളും നടത്തി.
വെള്ളറട വി.പി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടികള്‍ മാനേജര്‍ ബൈജു പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഉമാദേവി അധ്യക്ഷയായി. പി.ടി.ഐ പ്രസിഡന്റ് ഷാക്കീര്‍, സ്റ്റാഫ് സെക്രട്ടറി ചിത്രന്‍, ജയലത തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram