ബോണക്കാട് റോഡ് നിര്‍മാണക്കരാര്‍ റദ്ദാക്കാന്‍ നടപടി തുടങ്ങി

Posted on: 23 Aug 2015കരാറുകാരന്‍ പണി നടത്തിയില്ല

വിതുര:
പൊതുമരാമത്ത് വകുപ്പ് നല്‍കിയിരുന്ന സമയപരിധി ലംഘിച്ചതിനെത്തുടര്‍ന്ന് ബോണക്കാട് റോഡുപണിയുടെ കരാര്‍ റദ്ദാക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി. റോഡിന്റെ അവസാനഭാഗം മുതല്‍ പണി തുടങ്ങിയ കരാറുകാര്‍ പാതിവഴിയില്‍ വനമേഖലയില്‍ െവച്ച് പണി മതിയാക്കുകയായിരുന്നു. ഇനി പണിയേണ്ട ബാക്കി റോഡ് നാള്‍ക്കുനാള്‍ തകരുകയാണ്.
വിതുര പഞ്ചായത്തിലെ ബോണക്കാട് വാര്‍ഡിലേക്കുള്ള ഏക റോഡാണ് പാതിവഴിയില്‍ പണി നിലച്ച് മാസങ്ങളായി അനാഥാവസ്ഥയില്‍ കിടക്കുന്നത്. തൊഴില്‍മേഖലയില്‍ വര്‍ഷങ്ങളായി അവഗണന നേരിടുന്ന തോട്ടം തൊഴിലാളികളുടെ ഗതാഗതസൗകര്യവും ഇതോടെ അവതാളത്തിലായി. ഒരു ഹില്‍സ്റ്റേഷന്‍ എന്നനിലയില്‍ ബോണക്കാട്ടേയ്ക്ക് വരുന്ന സഞ്ചാരികള്‍, വര്‍ഷാവര്‍ഷമുള്ള അഗസ്ത്യാര്‍കൂടം തീര്‍ത്ഥാടകര്‍ തുടങ്ങിയവരൊക്കെ സഞ്ചരിക്കുന്നത് ഈ തകര്‍ന്ന റോഡിലൂടെ തന്നെ.
കരാര്‍ റദ്ദാക്കി പുതിയ കരാര്‍ നല്‍കിയാലേ ബോണക്കാട് റോഡുപണി പുനരാരംഭിക്കാനാവൂവെന്ന് നെടുമങ്ങാട് എ.എക്‌സ്.ഇ. ടി.എസ്.ജയരാജ് അറിയിച്ചു.

More Citizen News - Thiruvananthapuram