സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍െഫയര്‍ അസോസിയേഷന്‍ കണ്‍വെന്‍ഷന്‍

Posted on: 23 Aug 2015നെടുമങ്ങാട്: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍െഫയര്‍ അസോസിയേഷന്‍ നെടുമങ്ങാട് മുനിസിപ്പല്‍ തല കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വയോമിത്രം പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.ജനാര്‍ദ്ദനന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.ശശിധരന്‍ നായര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വട്ടപ്പറമ്പില്‍ പീതാംബരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജി.രവീന്ദ്രന്‍ നായര്‍, ആര്‍.ആര്‍.ഉണ്ണിത്താന്‍, കെ.സുകുമാരന്‍ആശാരി, സി.സുന്ദരേശന്‍, കെ.പാപ്പന്‍ എന്നിവര്‍ സംസാരിച്ചു. സംഘടനയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ജി.മാധവന്‍ നായരെ അമരവിള രാമകൃഷ്ണന്‍ നായര്‍ ആദരിച്ചു.

More Citizen News - Thiruvananthapuram