കുടുംബശ്രീ വാര്‍ഷികം

Posted on: 23 Aug 2015



കാട്ടാക്കട : കുറ്റിച്ചല്‍ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം നടത്തി. വാര്‍ഷികത്തോടനുബന്ധിച്ച് പച്ചക്കാട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര പൊതുസമ്മേളന വേദിയില്‍ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതകുമാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കായിക മത്സര വിജയികള്‍ക്ക് ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് വിതരണം കവി കാട്ടാക്കട മുരുകന്‍ നിര്‍വഹിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ദീപിക എം.ആര്‍.സുമേഷ്, അഡ്വ. എഫ്.സതീഷ് കുമാര്‍, പരുത്തിപള്ളി ചന്ദ്രന്‍, ടി.ജയപാലന്‍, വി.എസ്.ബൈജു, കെ.ബി.ജഗദമ്മ, ജയശ്രീ പി.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram