നഗരസഭയുടെ ഓണാഘോഷത്തിന് ഇന്ന് തുടക്കം

Posted on: 23 Aug 2015ആറ്റിങ്ങല്‍: നഗരസഭയുടെ ഓണാഘോഷവും നാടകോത്സവവും 23 മുതല്‍ സപ്തംബര്‍ നാല് വരെ നടക്കും. ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായതിനാല്‍ ഇത്തവണ ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്.
23 ന് വൈകീട്ട് 5 ന് ഓണാഘോഷപരിപാടികള്‍ എ. സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തെത്തുടര്‍ന്ന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും- തിരുനെറ്റിക്കനല്‍. 24ന് ഉച്ചയ്ക്ക് 12 ന് ഓണസദ്യ, തുടര്‍ന്ന് ജീവനക്കാരും കൗണ്‍സിലര്‍മാരും കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കുന്ന കലാകായികമേള, വൈകീട്ട് 5.30 മുതല്‍ നഗരഗീതം. 25 ന് രാവിലെ 10 ന് പായസമേള, വൈകീട്ട് 6 ന് നൃത്തനൃത്യങ്ങള്‍. 26ന് വൈകീട്ട് 5.30 മുതല്‍ മ്യൂസിക്ബാന്റ് കച്ചേരി. 31 മുതല്‍ നാടകോത്സവം. 31 ന് തിരുവനന്തപുരം സംഘകേളിയുടെ അരയന്നങ്ങളുടെ താരാട്ട്. സപ്തംബര്‍ ഒന്നിന് ചിറയിന്‍കീഴ് അനുഗ്രഹയുടെ അപ്പൂപ്പന്‍താടി, രണ്ടിന് മലയാളനാടകവേദിയുടെ നാരങ്ങാമിഠായി, മൂന്നിന് ആറ്റിങ്ങല്‍ ശ്രീധന്യയുടെ ദേവസങ്കീര്‍ത്തനം, നാലിന് കൊല്ലം കലാചൈതന്യയുടെ സര്‍വാധികാരി ചെമ്പകരാമന്‍. എല്ലാ ദിവസവും രാത്രി 7 നാണ് നാടകം.

More Citizen News - Thiruvananthapuram