കോണ്‍ഗ്രസ് കല്ലറ മണ്ഡലം കമ്മിറ്റി പദയാത്ര

Posted on: 23 Aug 2015കല്ലറ: കോണ്‍ഗ്രസ് കല്ലറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചാരണജാഥ നടത്തി. രാവിലെ കല്ലറ രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച പ്രചാരണജാഥ ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. കല്ലറ എന്‍.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ കോണ്‍ഗ്രസ് കല്ലറ നിയോജകമണ്ഡലം പ്രസിഡന്റ് രഘുനാഥന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനാംപച്ച സുരേഷ്, എം.എ.ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ കോണ്‍ഗ്രസ് കല്ലറ മണ്ഡലം പ്രസിഡന്റ് എസ്.പ്രദീപ് ലാലിന്റെ നേതൃത്വത്തിലായിരുന്നു ജാഥ.

More Citizen News - Thiruvananthapuram