കേബിള്‍ ടി.വി. നിയമവിധേയമാക്കണം

Posted on: 23 Aug 2015തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇലക്ട്രിക്കല്‍ ഡിവിഷന് കീഴിലുള്ള വൈദ്യുതി തൂണുകളില്‍ കൂടി അനധികൃതമായി വലിച്ചിരിക്കുന്ന കേബിളുകള്‍ ആഗസ്ത് 31ന് മുമ്പായി അതതു കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ ആവശ്യമായ തുക ഒടുക്കി നിയമവിധേയമാക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. 31നു ശേഷം വൈദ്യുതി തൂണുകളില്‍കൂടി കടന്നുപോകുന്ന അനധികൃത കേബിളുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്യും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനിയറുമായി ബന്ധപ്പെടണം.

More Citizen News - Thiruvananthapuram