കരമന-കളിയിക്കാവിള പാത: ഭൂമിവില കുറച്ച നടപടി പുനഃപരിശോധിക്കും- കളക്ടര്‍

Posted on: 23 Aug 2015തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം-വഴിമുക്ക് ഭാഗത്തെ ഭൂമിയുടെ വില നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് രണ്ടുലക്ഷം വീതം കുറവു വരുത്തിയ നടപടി പുനഃപരിശോധിക്കാമെന്ന് ജില്ലാകളക്ടര്‍ ബിജുപ്രഭാകര്‍ അറിയിച്ചതായി കരമന-കളിയിക്കാവിള ദേശീയപാത വികസന ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് 25ന് നടക്കുന്ന സ്റ്റേറ്റ്‌ െലവല്‍ എംപവേഡ് കമ്മിറ്റി (എസ്.എല്‍.ഇ.സി.) യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ഒന്നാംഘട്ട പണികള്‍ പുരോഗമിക്കുന്ന പാപ്പനംകോട്ടെ ആരാധനാലയം മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. നാലുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി ഏറെ തിരക്കേറിയ ബാലരാമപുരം ജങ്ഷനില്‍ അണ്ടര്‍ പാസേജ് നിര്‍മിക്കുന്നതിനും, വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെയുള്ള അലൈന്‍മെന്റ് പൂര്‍ത്തിയാക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.എ.എസ്‌.േമാഹന്‍കുമാറിന്റെ നേതൃത്വത്തില്‍ ഭാരവാഹികളായ എസ്.കെ.ജയകുമാര്‍, മണ്ണാങ്കല്‍ രാമചന്ദ്രന്‍, എസ്.എസ്.ലളിത്, സി.വി.ഗോപാലകൃഷ്ണന്‍ നായര്‍, അനുപമ രവീന്ദ്രന്‍, നേമം ജബ്ബാര്‍, അഡ്വ.അനിരുദ്ധന്‍ നായര്‍ എന്നിവരാണ് കളക്ടറേറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

More Citizen News - Thiruvananthapuram