അഴൂര്‍ എസ്.എന്‍.ഡി.പി. യോഗം കുടുംബസംഗമം നടത്തി

Posted on: 23 Aug 2015ചിറയിന്‍കീഴ്: എസ്.എന്‍.ഡി.പി. യോഗം അഴൂര്‍ ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും വിവിധ ക്ഷേമപദ്ധതികളുടെ വിതരണവും നടന്നു. ചിറയിന്‍കീഴ് എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് സി.വിഷ്ണുഭക്തന്‍ ഉദ്ഘാടനം ചെയ്തു.
ശാഖായോഗം പ്രസിഡന്റ് സി.ത്യാഗരാജന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ കെ.ഡി.രമേഷ് മുഖ്യപ്രഭാഷണം നടത്തി. ചികിത്സാധനസഹായം യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ പെരുങ്ങുഴിയും വിദ്യാഭ്യാസ ധനസഹായം യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി.വിപിന്‍രാജും വിതരണം ചെയ്തു. യൂണിയന്‍ കൗണ്‍സിലര്‍ അഴൂര്‍ ബിജു ശാഖാപ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ സുദേവന്‍ സ്വരലയ, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ജലജ, സെക്രട്ടറി സലിത, ജോയിന്റ് സെക്രട്ടറി എം.പി.അമൃത, ട്രഷറര്‍ എസ്.ഇന്ദു, കൗണ്‍സിലര്‍ ലതിക പ്രകാശ്, അഴൂര്‍ ശാഖാ യോഗം സെക്രട്ടറി വി.സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram