ആദ്യ നിക്ഷേപം ഏറ്റുവാങ്ങി

Posted on: 23 Aug 2015തിരുവനന്തപുരം: കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി തുടങ്ങിയ ജില്ല മുഴുവന്‍ പ്രവര്‍ത്തന പരിധിയുള്ള ബാങ്കിന്റെ ആദ്യ ഡെപ്പോസിറ്റ് നിക്ഷേപം ഏറ്റുവാങ്ങല്‍ ബാങ്ക് ഓഫീസില്‍ നടന്ന യോഗത്തില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു.
കാരേറ്റ് യൂണിറ്റിന്റെ ഭാരവാഹികളായ സന്തോഷ് കുമാര്‍, വിജയകുമാര്‍ എന്നിവരാണ് ആദ്യ ഡെപ്പോസിറ്റിന്റെ ചെക്ക് മന്ത്രിയെ ഏല്‍പ്പിച്ചത്. യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് വൈ.വിജയന്‍, സെക്രട്ടറി വെള്ളറട രാജേന്ദ്രന്‍, ബോര്‍ഡ് മെമ്പര്‍മാരായ ധനീഷ് ചന്ദ്രന്‍, ജോഷി ബാബു, എം.ഗോപകുമാര്‍, കല്ലറ അശോകന്‍, കല്ലയം ശ്രീകുമാര്‍, ഫിറാസ് ഖാന്‍, മോഹന്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

More Citizen News - Thiruvananthapuram