വേള്‍ഡ് മാര്‍ക്കറ്റില്‍ നാടന്‍ പച്ചക്കറി ലേലം

Posted on: 23 Aug 2015തിരുവനന്തപുരം: കൃഷിവകുപ്പിന്റെ കീഴില്‍ ആനയറയില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മാര്‍ക്കറ്റില്‍ ഓണം പ്രമാണിച്ച് പ്രത്യേക ലേലം. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 12 വരെയാണ് ലേലം.
ജില്ലയിലെ വെങ്ങാനൂര്‍, കോട്ടുകാല്‍, പള്ളിച്ചല്‍ പ്രദേശങ്ങളില്‍ നിന്ന് കൃഷിഭവന്‍ മുഖേന തിരഞ്ഞെടുത്ത കര്‍ഷക ഗ്രൂപ്പുകളില്‍ നിന്നുള്ള പച്ചക്കറികളാണ് ലേലത്തിനായി കൊണ്ടുവരുന്നത്. പടവലം, വെള്ളരി, പാവയ്ക്ക, കോവയ്ക്ക, മത്തന്‍, വാഴക്കൂമ്പ്, ചീര, പയര്‍ മുതലായ പച്ചക്കറികളും ഏത്തന്‍, പാളയംകോടന്‍, റോബസ്റ്റ മുതലായ വാഴക്കുലകളും ലഭിക്കും. ചെറുകിട, വന്‍കിട കച്ചവടക്കാര്‍ക്കാണ് ലേലം നടത്തുന്നതെങ്കിലും ചെറിയ അളവിലും സാധനങ്ങള്‍ വില്‍ക്കുന്നതിന് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മാര്‍ക്കറ്റ് സെക്രട്ടറി അറിയിച്ചു.

More Citizen News - Thiruvananthapuram