കറന്‍സിയുമായി വന്ന കണ്ടെയ്‌നര്‍ ലോറി കുളത്തിലേക്ക് മറിഞ്ഞു

Posted on: 23 Aug 2015നാഗര്‍കോവില്‍: തോവാളയ്ക്കടുത്ത് തേരേകാല്‍പുതൂരില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കറന്‍സി നോട്ടുകളുമായി വന്ന കണ്ടെയ്‌നര്‍ ലോറി കുളത്തിലേക്ക് മറിഞ്ഞു. മൈസൂര്‍ റിസര്‍വ് ബാങ്കില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കറന്‍സി നോട്ടുകളുമായി വന്ന കണ്ടെയ്‌നര്‍ ലോറിയാണ് മറിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. റോഡ് മുറിച്ച് കടന്ന ആടിനെ രക്ഷിക്കാനായി വാഹനം തിരിച്ചപ്പോള്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീഴുകയായിരുന്നു. കറന്‍സി നോട്ടുകള്‍ പിന്നീട് മറ്റ് വാഹനങ്ങളിലായി തിരുവനന്തപുരത്ത് എത്തിച്ചു. സംഭവത്തെത്തുടര്‍ന്ന് രാത്രിയോടെ കന്യാകുമാരി എസ്.പി. മണിവര്‍ണന്‍ സ്ഥലത്തെത്തി കൂടുതല്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. രാത്രി 12.45 ഓടെ കണ്ടെയ്‌നര്‍ കരകയറ്റാന്‍ ശ്രമങ്ങള്‍ തുടങ്ങി. രണ്ട് മണിയോടെയാണ് കണ്ടെയ്‌നര്‍ കരയിലെത്തിച്ച് നോട്ടുകള്‍ മറ്റു വാഹനങ്ങളിലേക്ക് മാറ്റിയത്.

More Citizen News - Thiruvananthapuram