റിയാലിറ്റി ഷോകള്‍ കുട്ടികളുടെ കഴിവിനെ ഇല്ലാതാക്കും-കാനായി കുഞ്ഞിരാമന്‍

Posted on: 23 Aug 2015നെയ്യാറ്റിന്‍കര: റിയാലിറ്റി ഷോകള്‍ കുട്ടികളുടെ കഴിവിനെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ശില്പി കാനായി കുഞ്ഞിരാമന്‍ അഭിപ്രായപ്പെട്ടു. നെയ്യാറിന്‍ തീരത്തെ ചിത്രകലാകാരന്മാരുടെ കൂട്ടായ്മയായ നെയ്യാര്‍ മുദ്രകലയുടെ ഒന്നാം പിറന്നാള്‍ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കലാസൃഷ്ടികള്‍ വില്‍പ്പനച്ചരക്കാക്കി മാറ്റിയിരിക്കുന്നതും ഇന്നത്തെ അപചയമാണെന്ന് കാനായി പറഞ്ഞു.
മുദ്രകല രക്ഷാധികാരി വിജയന്‍ നെയ്യാറ്റിന്‍കര അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍, പ്രതിപക്ഷ നേതാവ് കെ. ആന്‍സലന്‍, കവി ബിജു ബാലകൃഷ്ണന്‍, മുദ്രകല ക്രിയേറ്റീവ് ഹെഡ് അജയന്‍ അരുവിപ്പുറം, ഗിരീഷ് പരുത്തിമഠം, കെ.എസ്. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബയോ ഡൈവേഴ്‌സിറ്റി ചിത്രരചന മത്സരത്തില്‍ വിജയികളായ പ്രകൃതി ബാബു, ഭാവനാ രാധാകൃഷ്ണന്‍ എന്നിവരെ ആദരിച്ചു.
മുദ്രകലയുടെ വാര്‍ഷികത്തിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം, മുഖാമുഖം, സൗഹൃദസംഗമം, അക്ഷരച്ചാര്‍ത്ത്, സെമിനാര്‍, കുടുംബസംഗമം എന്നിവയും നടക്കും.

More Citizen News - Thiruvananthapuram