തട്ടുകടകള്‍ ഒഴിപ്പിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്

Posted on: 23 Aug 2015തിരുവനന്തപുരം: നഗരത്തിലെ തട്ടുകടകളെയും വഴിയോര കച്ചവടക്കാരെയും ഒഴിപ്പിക്കാനുള്ള നടപടി നിര്‍ത്തിവെക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഐ.എന്‍.ടി.യു.സി. യുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുതന്നതെന്ന് ജില്ലാ പ്രസിഡന്റും ദേശീയ വഴിയോരക്കച്ചവട യൂണിയന്‍ സംസ്ഥാന പ്രസിഡന്റുമായ വി.ആര്‍.പ്രതാപന്‍ അറിയിച്ചു. ഇതിനായി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
ഒരു കാരണവശാലും ഓണക്കാലത്ത് തെരുവ് കച്ചവടക്കാര്‍ക്കും സാധാരണക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ലെന്നും നിവേദകസംഘത്തിന് മന്ത്രി ഉറപ്പുനല്‍കി.

More Citizen News - Thiruvananthapuram