വീട്ടമ്മയെ ആക്രമിച്ചതായി പരാതി

Posted on: 23 Aug 2015വെളളറട: വീട്ടില്‍ അതിക്രമിച്ച് കടന്ന് വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. കോവില്ലൂര്‍ അടീക്കലം കിഴക്കിന്‍ക്കര വീട്ടില്‍ ശ്യാമള(55)യാണ് ആക്രമണത്തിനിരയായത്. വെളളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. വാതിലും ജനാലയും തകര്‍ത്തശേഷം അകത്തുകടന്ന അക്രമി ശ്യാമളയെ ആക്രമിക്കുകയായിരുന്നുവെന്ന് വെളളറട പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടമല സ്വദേശി മധുവിനെതിരെ പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram