സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം പൂര്‍ത്തിയായി

Posted on: 23 Aug 2015തിരുവനന്തപുരം: തലസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ലൈന്‍ബസ് തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച് സ്വകാര്യ ബസ് മാനേജ്‌മെന്റും ട്രേഡ് യൂണിയനും തമ്മില്‍ നിലനിന്ന തര്‍ക്കം ഒത്തുതീര്‍പ്പായി. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എസ്.ബിജു വിളിച്ചുചേര്‍ത്ത മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ അനുരഞ്ജന ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിച്ചത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് തൊഴിലാളികള്‍ക്ക് 19.25 ശതമാനം ബോണസ് 25ന് മുമ്പായി വിതരണം നടത്താന്‍ കരാറായി.
മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് വി.സാജു, വി.രാമമൂര്‍ത്തി, ത്രിവിക്രമന്‍ കെ., പ്രതാപ് എ.ആര്‍., അന്‍വര്‍ ഹുസൈന്‍, ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പട്ടം ശശിധരന്‍, സി.ജോതിഷ്‌കുമാര്‍, സുനില്‍ മുക്കോല എന്നിവര്‍ കരാറില്‍ ഒപ്പുെവച്ചു.

More Citizen News - Thiruvananthapuram