ഐ.എന്‍.ടി.യു.സി. തൊഴിലാളി നേതാക്കളെ ആദരിക്കുന്നു

Posted on: 23 Aug 2015തിരുവനന്തപുരം: തൊഴിലാളി മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തവരേയും മണ്‍മറഞ്ഞ തൊഴിലാളി നേതാക്കളുടെ ആശ്രിതരുമായ 125 പേരെ ഓണക്കാലത്ത് ഐ.എന്‍.ടി.യു.സി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. ഓണക്കോടിയും ഗുരുദക്ഷിണയും നല്‍കിയാണ് ആദരിക്കുകയെന്ന് ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍.പ്രതാപന്‍ അറിയിച്ചു.
ഓണക്കോടിയും ഗുരുദക്ഷിണയും പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 25ന് രാവിലെ 9ന് തിരുവനന്തപുരത്ത് അധ്യാപക ഭവനില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. ജനറല്‍സെക്രട്ടറി തമ്പാനൂര്‍ രവി തൊഴിലാളികളെ ആദരിക്കും. സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.

More Citizen News - Thiruvananthapuram