റേഷനരി പിടികൂടി

Posted on: 23 Aug 2015പടന്താലുമൂട്: പടന്താലുമൂടിനു സമീപത്ത് ഓട്ടോറിക്ഷയില്‍ കേരളത്തിലേക്ക് കടത്താന്‍ കൊണ്ടുവന്ന അറുന്നൂറ് കിലോ റേഷനരി പിടിച്ചെടുത്തു. ഫ്‌ലയിങ് സ്‌ക്വാഡ് തഹസില്‍ദാര്‍ ഇഗ്നേഷ്യസ്, റവന്യു ഇന്‍സ്‌പെക്ടര്‍ സേവിയര്‍, കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ തൃത്വാപുരത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് വാഹനം പിടിച്ചത്.
പരിശോധനക്കിടയില്‍ കടന്നുവന്ന ഓട്ടോറിക്ഷ നിര്‍ത്താതെ ഓടിച്ചുപോയി. തുടര്‍ന്ന് ജീപ്പില്‍ പിന്‍തുടര്‍ന്ന് ഓട്ടോ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സീറ്റിനടിയില്‍ ചാക്കുകളിലാണ് അരി ഒളിപ്പിച്ചുവെച്ചിരുന്നത്.
പിടിച്ചെടുത്ത അരി കാപ്പിക്കാട് ഗോഡൗണിലേക്ക് മാറ്റി. വാഹനം കളിയിക്കാവിള പോലീസിന് കൈമാറി. ഓട്ടോറിക്ഷാ ഉടമയ്ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.

More Citizen News - Thiruvananthapuram