കോടതിവളപ്പില്‍ മദ്യപിച്ചവരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം

Posted on: 23 Aug 2015ആറ്റിങ്ങല്‍: കോടതിവളപ്പില്‍ കാറിനുള്ളിലിരുന്ന് മദ്യപിച്ചവരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. മദ്യപിച്ച് ബഹളമുണ്ടാക്കിയവരെയും ഇവരെത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം അവസാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുദാക്കല്‍ സ്വദേശികളായ സന്തോഷ് (40), സുധി (36) എന്നിവരെ അറസ്റ്റ് ചെയ്തതായി എസ്.ഐ. ജയന്‍ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. പോലീസ് പറയുന്നത്: കാറില്‍ മദ്യക്കുപ്പികളുമായി ഉച്ചയോടെ കോടതി വളപ്പിലെത്തിയ സന്തോഷും സുധിയും കാറിനുള്ളിലിരുന്നു മദ്യപിച്ചു. തുടര്‍ന്ന് കാറെടുത്ത് പോകാന്‍ തുടങ്ങുന്നതിനിടെ ഒരഭിഭാഷകന്റെ കാറില്‍ ഉരസി. ഇതോടെ രംഗം വഷളായി. അഭിഭാഷകര്‍ തടിച്ച്കൂടി ഇരുവരെയും തടഞ്ഞുെവച്ചു. അതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. അഭിഭാഷകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ വന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളില്‍ 375 മില്ലി ലിറ്ററിന്റെ അഞ്ച് കുപ്പി മദ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കോടതിവളപ്പില്‍ അഭിഭാഷകരുടെയും ഔദ്യോഗികാവശ്യങ്ങള്‍ക്ക് വരുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും മാത്രമാണ് പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്. അന്യവാഹനങ്ങള്‍ക്ക് പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു.

More Citizen News - Thiruvananthapuram