വാര്‍ഷിക പൊതുയോഗം

Posted on: 23 Aug 2015വെളളറട: എന്‍.എസ്.എസ്. വാഴിച്ചല്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ഡയറക്ടര്‍ ബോര്‍ഡംഗം സോമശേഖരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ നായര്‍, പ്രൊഫ. രഘുവരന്‍നായര്‍, മാറനല്ലൂര്‍ മഹേന്ദ്രന്‍, കാട്ടാക്കട നാരായണന്‍ നായര്‍, ബി.വിശ്വനാഥന്‍, ജി.സോമരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും നിര്‍ധനരായ കുട്ടികള്‍ക്കും കാഷ് അവാര്‍ഡ് നല്‍കി. ചികിത്സാ സഹായം, പഠനോപകരണ വിതരണം എന്നിവയും നടത്തി.

വെളളറട:
താഴെക്കര കളിയിക്കല്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വാര്‍ഷിക പൊതുയോഗം സപ്തംബര്‍ ആറിന് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

More Citizen News - Thiruvananthapuram