തസ്‌നി ബഷീറിന്റെ മരണം: രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം - വി.ശിവന്‍കുട്ടി

Posted on: 23 Aug 2015തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനി തസ്‌നി ബഷീര്‍ കോളേജില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടയില്‍ ജീപ്പ് തട്ടി ദാരുണമായി മരണമടഞ്ഞ സംഭവത്തിന് ഉത്തരവാദികളായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ. ആവശ്യപ്പെട്ടു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് പങ്കെടുക്കുന്ന ചടങ്ങില്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഉണ്ടോയെന്ന് വിലയിരുത്തേണ്ടത് കോളേജ് അധികാരികളാണ്. എന്നാല്‍ ഈ സംഭവത്തിന്റെ ഗതി തിരിച്ചുവിട്ട് എസ്.എഫ്.ഐ.യുടെ ചുമലില്‍ കെട്ടിവയ്ക്കുന്നതിനുള്ള ഗൂഢശ്രമങ്ങളാണ് ചില മാധ്യമങ്ങളും കോണ്‍ഗ്രസ്, ബി.ജെ.പി. രാഷ്ട്രീയപ്പാര്‍ട്ടികളും ശ്രമിക്കുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു.
അപകടം സംഭവിച്ച വാഹനം ഓടിച്ച വിദ്യാര്‍ഥിയെ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. പോലീസിനെ സംബന്ധിച്ചിടത്തോളം ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് നല്‍കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ കുറേ നിരപരാധികളായ വിദ്യാര്‍ഥികളെ കുറ്റവാളികളാക്കുകയും യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമവുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

More Citizen News - Thiruvananthapuram