ജഴ്‌സിഫാമിലെ തൊഴിലാളികള്‍ കാഷ്വല്‍ തൊഴിലാളികളായി

Posted on: 23 Aug 2015വിതുര: അടിപറമ്പ് ജഴ്‌സിഫാമില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളെയും കാഷ്വല്‍ ആയി അംഗീകരിക്കുന്നതിന് കൃഷിമന്ത്രിയുടെ ഉത്തരവുണ്ടായതായി ഫാം വര്‍ക്കേഴ്‌സ് സെന്റര്‍ വിതുര ജഴ്‌സിഫാം യൂണിറ്റ് വൈസ് പ്രസിഡന്റ് വി.സജി അറിയിച്ചു. ഫിനാന്‍സ് വകുപ്പും മുഖ്യമന്ത്രിയും കണ്ട് കാബിനറ്റില്‍ വരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ ഗവണ്മെന്റിന്റെ കാലത്താണ് 150 രൂപയില്‍ നിന്ന് 300 രൂപയായി ശമ്പളം വര്‍ധിപ്പിച്ചത്.
എച്ച്.എം.എസ്. നേതൃത്വത്തിലുള്ള ഫാം വര്‍ക്കേഴ്‌സ് സെന്റര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. ഇപ്പോള്‍ ഫാമിന് മുമ്പില്‍ നടക്കുന്ന സമരം തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് - സജി പറഞ്ഞു.

More Citizen News - Thiruvananthapuram