അറബിക് സര്‍വകലാശാല വിവാദം രാഷ്ട്രീയ ഗൂഢാലോചന- എസ്.ഐ.ഒ.

Posted on: 23 Aug 2015തിരുവനന്തപുരം: അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന നിര്‍ദ്ദേശത്തെ മതംനോക്കി വര്‍ഗീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് എസ്.ഐ.ഒ. ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ് റാഹീം പറഞ്ഞു. ഈയാഴ്ച മുതല്‍ ജില്ലാതലങ്ങളില്‍ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ശിയാസ് പെരുമാതുറ, എ.ആദില്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram