ശ്രീകൃഷ്ണജയന്തി ശോഭയാത്ര സപ്തംബര്‍ അഞ്ചിന്‌

Posted on: 23 Aug 2015തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര മണ്ണുവര്‍ഷത്തെ പരിഗണിച്ച് ഇത്തവണ ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദമാക്കുമെന്നും അവര്‍ പറഞ്ഞു. ചിത്രരചന, പതാകാരോഹണം, വൃക്ഷപൂജ, ഗോമാതാപൂജ, ഗോപികാനൃത്തം, ഉറിയടി, നദീവന്ദനം, തൃക്കൈവെണ്ണ, ശോഭയാത്ര തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സപ്തംബര്‍ അഞ്ചിന് പാളയം ഗണപതി ക്ഷേത്രത്തിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ശോഭയാത്ര കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യുമെന്ന് ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ കെ.വി.രാധാകൃഷ്ണന്‍, സുനില്‍ കെ. തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram