തസ്‌നിയുടെ മരണം: സമഗ്ര അന്വേഷണം നടത്തണം - എ.ഐ.വൈ.എഫ്.

Posted on: 23 Aug 2015തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജില്‍ വിദ്യാര്‍ഥിനി തസ്‌നി ബഷീര്‍ വാഹനം ഇടിച്ച് മരിക്കാന്‍ ഇടയായ സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു രേഖയുമില്ലാതെ വര്‍ഷങ്ങളായി കാമ്പസിനുള്ളില്‍ ഉപയോഗിക്കുന്ന വാഹനമാണ് അപകടത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. ഇത്തരമൊരു വാഹനം വര്‍ഷങ്ങളായി കാമ്പസില്‍ ഉണ്ടായിട്ടും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ലായെന്ന വാദം വിശ്വാസിക്കാനാവില്ല. മദ്യപിച്ച് ഓടിച്ചതിനും രേഖകള്‍ ഇല്ലാത്തതിനുമായി പലതവണ പൊലീസ് കസ്റ്റഡിയിലെടുത്ത ഈ വാഹനം വിട്ടുകൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആരാണ് എന്നതും അന്വേഷിക്കണം.
ഇക്കാര്യത്തില്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുള്‍പ്പെടെ അന്വേഷിക്കണം. നിയമവിരുദ്ധമായി ഇത്തരമൊരു വാഹനം കാമ്പസിനുള്ളില്‍ എത്താനിടയായ സാഹചര്യത്തെക്കുറിച്ചും അതിന് സംരക്ഷണവലയമൊരുക്കിയവരെക്കുറിച്ചും അന്വേഷിക്കണം - എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram