സ്റ്റേഡിയത്തിന്റെയും ഹൈമാസ്റ്റ് ലൈറ്റുകളുടെയും നിര്‍മ്മാണോദ്ഘാടനം

Posted on: 23 Aug 2015തിരുവനന്തപുരം: കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പരുത്തിയൂരില്‍ സംയോജിത മത്സ്യഗ്രാമ വികസന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെയും ഹൈമാസ്റ്റ് ലൈറ്റുകളുടേയും പ്രവര്‍ത്തനോദ്ഘാടനവും, വെള്ളമണല്‍ കോളനി വീടുകളുടെ നവീകരണോദ്ഘാടനവും, നെറ്റ് മെന്റിങ് യാര്‍ഡ്, കമ്മ്യൂണിറ്റി ഫെസിലിറ്റി സെന്റര്‍ എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും ആഗസ്റ്റ് 25 ചൊവ്വാഴ്ച വൈകുന്നേരം 5ന് പരുത്തിയൂര്‍ സ്റ്റേഡിയത്തില്‍ മന്ത്രി കെ.ബാബു നിര്‍വഹിക്കും.
ആര്‍.സെല്‍വരാജ് എം.എല്‍.എ. അധ്യക്ഷനാകും. ഡോ.ശശി തരൂര്‍ എം.പി. മുഖ്യാതിഥിയായിരിക്കും. വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

More Citizen News - Thiruvananthapuram