ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ ഓണാഘോഷവും ഓണക്കോടി വിതരണവും

Posted on: 23 Aug 2015തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ ഓണാഘോഷം സംസ്ഥാന ചെയര്‍മാന്‍ അഡ്വ. എസ്.ബലദേവ് ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി നിയമവും ചട്ടങ്ങളും വിശദീകരിക്കുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം ലേബര്‍ കമ്മീഷണര്‍ വി.കെ.ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ചുമട്ടുതൊഴിലാളികള്‍ക്ക് പെന്‍ഷന്‍തുക പരമാവധി 10,000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന ചെയര്‍മാന്‍ അറിയിച്ചു. അതിനാല്‍ വേതനം മുഴുവന്‍ വര്‍ക്ക് കാര്‍ഡ് വഴി ബോര്‍ഡില്‍ അടച്ച് കൂടുതല്‍ തുക പെന്‍ഷനായി ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈപ്പുസ്തകം തയ്യാറാക്കിയ ബോര്‍ഡ് ജില്ലാ ചെയര്‍പേഴ്‌സണ്‍ എം.ഷജീന, കമലാലയം സുകു, വി.ആര്‍.പ്രതാപന്‍, ചെറുവയ്ക്കല്‍ പത്മകുമാര്‍, ആര്‍.ബി.ഉണ്ണിത്താന്‍, അബ്ദുള്‍ ലത്തീഫ്, പേട്ട അശോകന്‍, സുജാത വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലാളികളെ ആദരിക്കുകയും ഓണക്കിറ്റ്, ഓണക്കോടി, സമ്മാനങ്ങള്‍ എന്നിവയുടെ വിതരണവും നടന്നു.

More Citizen News - Thiruvananthapuram