സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ ധര്‍ണ നടത്തി

Posted on: 23 Aug 2015തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ ധര്‍ണ നടത്തി. സെക്രട്ടടിയേറ്റിനു മുന്നില്‍ നടന്ന ധര്‍ണ ആര്‍. സെല്‍വരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, സ്‌കൂള്‍ പാചകത്തൊഴിലാളികളെ പാര്‍ട്ട്‌ടൈം ജീവനക്കാരായി അംഗീകരിക്കുക, ഉത്സവബത്ത 2500 രൂപയായി അനുവദിക്കുക, വേനല്‍ കാലാവധി അവധിയ്ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കുക, ആശ്രിത നിയമനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
പാചകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ കെ. ശ്രീകുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് വി എസ്. കൃഷ്ണമൂര്‍ത്തി, പ്രസിഡന്റ് കരിച്ചല്‍ ഗോപാലകൃഷ്ണന്‍, വെള്ളനാട് മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram