ഓണക്കൂട്ടായ്മ

Posted on: 22 Aug 2015വെഞ്ഞാറമൂട്: ആലന്തറ ത്രിവേണി റസിഡന്റ്‌സ് അസോസിയേഷന്‍ ഓണക്കൂട്ടായ്മയും സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അനിതാ മഹേശന്‍ ഉദ്ഘാടനം ചെയ്തു. ഗീവര്‍ഗീസ് ബേബി അധ്യക്ഷനായി. ഓണസഹായനിധി വിതരണം ജനമൈത്രി കോ-ഓര്‍ഡിനേറ്റര്‍ ഷെരീര്‍ വെഞ്ഞാറമൂട് നിര്‍വഹിച്ചു. വിദ്യാഭ്യാസ സഹായവിതരണം ആര്‍.അപ്പുക്കുട്ടന്‍പിള്ള നിര്‍വഹിച്ചു.
മെഡിക്കല്‍ ക്യാമ്പിന് ഡോ.അന്‍ഷ, ഡോ.അനൂജ് എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.സോമന്‍നായര്‍, ആര്‍.പി.സുേരഷ്ബാബു, സുദര്‍ശനന്‍, ജി.ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram