അപേക്ഷ ക്ഷണിച്ചു

Posted on: 22 Aug 2015പാലോട് : കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ നന്ദിയോട് ചെറ്റച്ചലില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അതത് എ.ഇ.ഒ. ഓഫീസുകളില്‍ സപ്തംബര്‍ 30ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷാഫോം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, നവോദയ വിദ്യാലയ ഓഫീസ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കും. www.navodaytarivatnrum.gov.in എന്ന വെബ്‌സൈറ്റിലും ഫോം ലഭ്യമാണ്.

More Citizen News - Thiruvananthapuram