സ്‌കൂള്‍വാന്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു

Posted on: 22 Aug 2015പാലോട് : സ്‌കൂള്‍വാന്‍ തടഞ്ഞുനിര്‍ത്തി വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഡ്രൈവറെ മര്‍ദിച്ചു. പെരിങ്ങമ്മല ഗവ.യു.പി.എസിലെ വാന്‍ ഡ്രൈവര്‍ ഇടവം പി.അനില്‍കുമാറിനാണ് മര്‍ദനമേറ്റത്. വൈകീട്ട് 4.30-ഓടെ സ്‌കൂള്‍ വിട്ട് കുട്ടികളുമായി കാട്ടിലക്കുഴിയിലേക്ക് പോകുമ്പോഴാണ് സംഭവം. സാരമായി പരിക്കേറ്റ അനില്‍കുമാറിനെ പാലോട് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് നീക്കി െവയ്ക്കാന്‍ ആവശ്യപ്പെട്ടതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. അസഭ്യം വിളിയോടെ പാഞ്ഞടുത്ത അക്രമികള്‍ അനിലിനെ വാഹനത്തില്‍ നിന്നും പിടിച്ചിറക്കി റോഡിലിട്ട് തല്ലുകയായിരുന്നു. വാനില്‍ പതിമൂന്ന് കുട്ടികളുണ്ടായിരുന്നു. പേടിച്ച് നിലവിളിച്ച ഇവരെ നാട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ വീടുകളിലെത്തിച്ചു. പാലോട് പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram