വൈദ്യുതി മുടങ്ങും

Posted on: 22 Aug 2015വിതുര: വിതുര കലുങ്കില്‍ ഹൈമാസ്റ്റ് ലൈറ്റ് ദിവസങ്ങളായി പ്രകാശിക്കുന്നില്ല. പഞ്ചായത്തധികൃതര്‍ ലൈറ്റിന്റെ ഫ്യൂസ് പരിശോധിപ്പിച്ചു. തകരാര്‍ ഫ്യൂസിനല്ലാത്തതിനാല്‍ ലൈറ്റ് സ്ഥാപിച്ച കമ്പനിക്കാരെ വിവരമറിയിച്ചതായി അധികൃതര്‍ പറഞ്ഞു. ഓണക്കാലമായതിനാല്‍ എത്രയും പെട്ടെന്ന് ലൈറ്റ് ശരിയാക്കണമെന്ന് കൊപ്പം മൈത്രി റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വിതുര:
ചെറ്റച്ചല്‍ ഇ.എം.എസ്. സാംസ്‌കാരികസമിതി 23 ന് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും.

വിതുര:
തൊളിക്കോട് സെക്ഷന്‍ പരിധിയില്‍ തേവന്‍പാറ, തൊളിക്കോട്, തുരുത്തി, പതിനെട്ടാം കല്ല്, പുളിമൂട് ഭാഗങ്ങളില്‍ ശനിയാഴ്ച പകല്‍ വൈദ്യുതി മുടങ്ങും.

More Citizen News - Thiruvananthapuram