നാടിന് സ്‌നേഹസദ്യ വിളമ്പി ഫയര്‍മാന്‍മാര്‍

Posted on: 22 Aug 2015വിതുര: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അവധി കൊടുക്കാതെതന്നെ വെള്ളിയാഴ്ച വിതുര ഫയര്‍‌സ്റ്റേഷന്‍ ജീവനക്കാര്‍ നാട്ടുകാര്‍ക്ക് ഓണസദ്യ വിളമ്പി. സ്റ്റേഷനിലെ റിക്രിയേഷന്‍ ക്ലബ് സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായാണ് പൊതുജനങ്ങളെ ക്ഷണിച്ച് സദ്യനല്‍കിയത്.
ഒരുവര്‍ഷം മുമ്പ് വിതുരയില്‍ തുടങ്ങിയ ഫയര്‍‌സ്റ്റേഷന് നാട്ടുകാര്‍ നല്‍കിയ പിന്തുണയാണ് ഓണസദ്യ നടത്താന്‍ പ്രേരിപ്പിച്ചതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ ജി. രവീന്ദ്രന്‍ നായര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram